നിയമസഭാ പുസ്തകോത്സവം ജനുവരി 7 മുതൽ 13 വരെ
തിരുവനന്തപുരം:
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ജനുവരി 7 മുതൽ 13 വരെ.ഏഴിന് രാവിലെ 10.30ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക സ്പീക്കർ യു ടി ഖാദർ, സാഹിത്യകാരൻ ദേവദത്ത് പട്നായിക് എന്നിവർ മുഖ്യാതിഥികളാകും. നിയമസഭാ മന്ദിരത്തിലെ 250 സ്റ്റാളിൽ 150 ദേശീയ – അന്തർദേശീയ പ്രസാധകർ പങ്കെടുക്കും. 350 പുസ്തകങ്ങൾ പ്രകാശിപ്പിക്കും. രാഷ്ട്രീയ, കല, സാഹിത്യ, സാംസ്കാരിക, സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. കുട്ടികൾക്കായി സ്റ്റുഡന്റ്സ് കോർണർ സജ്ജീകരിക്കും. 100 രൂപയിൽ കുറയാത്ത ഓരോ പർച്ചേസിനും സമ്മാനകൂപ്പൺ നൽകും. ദിവസവും 20 വിജയികൾക് 500 രൂപയുടെ പുസ്തക കൂപ്പൺ നൽകും.