പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം കോട്ടൂരിൽ സ്ഥാപിക്കും
കാട്ടാക്കട:
രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം കോട്ടൂരിൽ സ്ഥാപിക്കുമെന്ന് മാന്ത്രി വീണാ ജോർജ് . സംസ്ഥാനത്തെ 22 ആയൂഷ് ആരോഗ്യ കേന്ദ്രങ്ങളിൽ 14.05 കോടി രൂപ ചെലവിൽ നടത്തുന്ന വിവിധ പ്രവൃത്തികളുടെയും രണ്ടിടങ്ങളിൽ പൂർത്തിയായ പദ്ധതികളുടെയും ഉദ്ഘാടനം കോട്ടൂർ സർക്കാർ ആയൂർവേദ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സ്ഥലം ലഭ്യമായാലുടൻ കേന്ദ്രം യാഥാർഥ്യമാക്കും. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി.