മണിപ്പൂരിൽ വീണ്ടും കലാപം

ഇംഫാൽ:
ബിഷ്ണുപൂർ ജില്ലയിലെ നിങ് തൗഖോങ് ഖാ ഖുനൂ ഗ്രാമത്തിൽ വീണ്ടും വെടിവെപ്പ്. പ്രദേശത്തെ ജലസംഭരണിക്ക് സമീപമെത്തിയ അക്രമികൾ ഗ്രാമവാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.ഖുനൂ ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുന്നു. വ്യാഴാഴ്ച രാവിലെ മെയ്ത്തീ വാളന്റീയർ തഖേലംബം മനോരഞ്ജനും കൊല്ലപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനിടെ സുരക്ഷാ സേനാംഗംങ്ങളടക്കം ഏഴുപേരാണ് കൊല്ലപ്പെട്ടതു്. അതേസമയം തുടർ അക്രമങ്ങളുണ്ടാകുന്ന ഇന്ത്യ- മ്യാന്മാർ അതിർത്തി നഗരമായ മൊറേയിൽനിന്ന് സംരക്ഷണ സേന പിന്മാറി.അസം റൈഫിളിനെ വിന്യസിക്കണമെന്നാണ് കുക്കികളുടെ ആവശ്യം.

