യമനിൽ ഇസ്രയേൽ ആക്രമണം
മനാമ:
ഹൂതി കേന്ദ്രങ്ങളെന്ന് ആരോപിച്ച് യമന്റെ പശ്ചിമതീരങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ഹൂതികൾ ഇസ്രയേലിലേക്ക് ഹൈപ്പർ സോണിക്ക് മിസൈൽ അയച്ചിരുന്നു. ടെൽ അവീവിനടുത്തുള്ള യഫയിലെ രണ്ട് സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഹൂതി സൈനിക വക്താവ് യഹിയ സാരി അൽ മാസിറ ടി വി യിൽ പറഞ്ഞു.ഇതിനു പിന്നാലെയാണ് ചെങ്കടൽ തുറമുഖ പട്ടണം ഹുദൈനയിലെ പവർ സ്റ്റേഷനുകൾ,എണ്ണ കേന്ദ്രങ്ങൾ,തുറമുഖം എന്നിവിടങ്ങൾ ഇസ്രയേൽ ആക്രമിച്ചതു്.