രാജ്യത്ത് ഉയർന്ന ഭക്ഷ്യ വില

ന്യൂഡൽഹി:
രാജ്യത്ത് ഭക്ഷ്യോൽപ്പന്നങ്ങളുടെ വില ഉയർന്ന് നിൽക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് റിസർവ് ബാങ്ക്. ബുധനാഴ്ച പുറത്തിറക്കിയ ജൂൺ മാസബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട ഉപഭോക്‌തൃവിലയെ അടിസ്ഥാനമാക്കിയുള്ള മേയിലെ പണപ്പെരുപ്പ കണക്കുകളിൽ ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം 8.7 ശതമാനത്തിനു മുകളിലാണ്. തുടർച്ചയായി നാലാം മാസമാണ് ഭക്ഷ്യ വിലക്കയറ്റം 8.5 ശതമാനത്തിനു മുകളിൽ നിൽക്കുന്നത്. നഗരമേഖലയിൽ ഏപ്രിലിൽ 8.56 ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം മേയിൽ 8.83 ശതമാനമായി ഉയർന്നു.