റഷ്യ കാൻസർ വാക്സിൻ വികസിപ്പിച്ചു
മോസ്കോ:
അർബുദത്തെ പ്രതിരോധിക്കുന്ന വാക്സിൻ റഷ്യ വികസിപ്പിച്ചതായി റിപ്പോർട്ട്. വാക്സിൻ അടുത്തവർഷം ആദ്യത്തോടെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻകീഴിലുള്ള റേഡിയോളജി ഗവേഷണ വിഭാഗത്തിന്റെ മേധാവി ആൻഡ്രീ കാപ്റിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.ആദ്യ ഘട്ട പരീക്ഷണത്തിൽ വാക്സിൻ കാൻസർ മുഴകളുടെ വളർച്ച തടയുന്നതായി കണ്ടെത്തി.