ശിവശങ്കറിന്റെ താൽക്കാലിക ജാമ്യം സ്ഥിരപ്പെടുത്തി
ന്യൂഡൽഹി:
ലൈഫ് മിഷൻ കേസിൽ എം ശിവശങ്കർ ഐഎഎസിന് നൽകിയ താൽക്കാലിക ജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തി. പുതുച്ചേരിയിലെ ജിപ്മെർ ആശുപത്രി നൽകിയ മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി. 2023 ഏപ്രിലിൽ ജാമ്യം തേടിയുള്ള ശിവശങ്കറിന്റെ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.ആഗസ്റ്റിൽ സുപ്രീംകോടതി ശിവശങ്കറിന് രണ്ടു മാസം ജാമ്യം അനുവദിച്ചു. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ തിനാൽ തുടർ ചികിത്സയും വിശ്രമവും ആവശ്യമുണ്ടെന്ന വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജിപ്മെർ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇഡി അഭിഭാഷകന്റെ ക് കടുത്ത എതിർപ്പ് അവഗണിച്ച് ഇടക്കാല ജാമ്യം സ്ഥിരമാക്കാൻ സുപ്രീംകോടതി തീരുമാനം.

