സുനിത വില്യംസിന്റെ മടക്കം വൈകും
കാലിഫോർണിയ:
നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിന്റെ മടങ്ങിവരവ് വീണ്ടും അനിശ്ചിതത്വത്തിൽ. ഫെബ്രുവരിയിൽ നിശ്ചയിച്ച മടക്കം ഏപ്രിൽ വരെ നീളാൻ സാധ്യത. സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം വൈകുന്നതിനാലാണ്. പുതിയ ക്രൂഡ്രാഗൺ പേടകം തയ്യാറാക്കുന്നതിനുണ്ടായ കാല താമസമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഈ പേടകത്തിൽ സുനിത വില്യംസിനേയും സഹയാത്രികനായ ബുച്ച് വിൽ മോറിനെയും മടക്കിക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.