ആർടിഒ യും ഏജന്റുമാരും പിടിയിൽ

കൊച്ചി:

        ബസിന്റെ റൂട്ട് പെർമിറ്റിന് പണവും മദ്യവും കൈക്കൂലി വാങ്ങിയ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറും രണ്ട് ഏജന്റുമാരും വിജിലൻസ് പിടിയിൽ.എറണാകുളം ആർടിഒ ടി എം ജെർസൻ,ഏജന്റുമാരായ സജി, രാമു പടിയാർ എന്നിവരെയാണ് എറണാകുളം വിജിലൻസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് – കൊച്ചി – ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ താൽക്കാലിക പെർമിറ്റ് പുതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.കൈക്കൂലിയായി 5000 രൂപയും മദ്യക്കുപ്പിയും നൽകാനെത്തിയ സജിയെയും രാമു പടിയാറിനെയും ബുധനാഴ്ച ഉച്ചയ്ക്ക് ആർടി ഓഫീസിനു മുന്നിൽവച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News