ടാസ്മാനിയൻ തീരത്ത് കുടുങ്ങിയ 90 തിമിംഗലങ്ങൾക്ക് ദയാവധം
ടാസ്മാനിയ:
ഓസ്ട്രേലിയയിലെ ടാസ്മാനിയൻ കടൽ തീരത്ത് കൂട്ടത്തോടെ കുടുങ്ങിയ 90 തിമിംഗലങ്ങളെ ദയാവധത്തിന് വിധേയമാക്കി. തിമിംഗലങ്ങളെ രക്ഷപെടുത്താൻ കഴിയാത്തതിലാണ് തീരുമാനം. ടാസ്മാനിയൻ ദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആർതർ നദിക്ക് സമീപമുള്ള കടൽതീരത്ത് 90 തിമിംഗലം കുടുങ്ങിയത്. ടാസ്മാനിയൻ മേഖലയിൽ തിമിംഗലങ്ങൾ കൂട്ടത്തോടെ എത്തുന്നത് സാധാരണമാണ്.