ട്രംപ് ഇന്ന് അധികാരമേൽക്കും

വാഷിങ്ടൺ:
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡോണാൾ ട്രംപ് തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 10.30 ന് ക്യാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 1985 ൽ റൊണാൾഡ് റെയ്ഗനുശേഷം ആദ്യമായാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ അകത്തെ വേദിയിൽ നടത്തുന്നതു്. താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസായി താഴ്ന്നതിനാലാണ് പരേഡടക്കം അകത്തേക്ക് മാറ്റിയത്. മുൻ പ്രസിഡന്റുമാർ, വിവിധ രാജ്യങ്ങളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ട്രംപിന്റെ സത്യപ്രതിജ്ഞ.ആദ്യ ദിവസം തന്നെ ട്രംപ് 100 എക്സിക്യൂട്ടീവ് ഓർഡറുകളിൽ ഒപ്പിടും. പ്രസിസന്റ് പദവിയിൽ രണ്ടാം തവണയാണ് ട്രംപിന്റെ സ്ഥാനാരോഹണം.