പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ(Sharon Raj Murder Case). കേസില്‍ ഒന്നാംപ്രതിയയായ ഗ്രീഷ്മയും മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു. തുടർന്ന് ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പ്രതിക്കെതിരെ 48 സാഹചര്യ തെളിവുകളാണ് ഉള്ളത്. സമർത്ഥമായ ക്രൂരകൃത്യം എന്നും കോടതി നിരീക്ഷിച്ചു. പ്രതികളോട് 259 ചോദ്യങ്ങളാണ് ചോദിച്ചത്. കേസിൽ 57 സാക്ഷികളെ വിസ്തരിച്ചു. 556 പേജുള്ള വിധി പകർപ്പാണ് കേസിൽ വായിച്ചത്. ഷാരോണുമായി ഗ്രീഷ്മ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് തെളിവുണ്ട്. മറ്റൊരാളുമായി വിവാഹമുറപ്പിച്ചതിനു ശേഷമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്.
പാരസെറ്റമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് കേസിൽ പ്രായത്തിന്റെ ഇളവില്ല. പ്രകോപനമില്ലാതെയാണ് കൊലപാതകമെന്നും ഷാരോൺ ഗ്രീഷ്മയെ മർദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. അതേസമയം കേസ് അന്വേഷിച്ച സംഘത്തിനും കോടതിയുടെ അഭിനന്ദനം ലഭിച്ചു. അന്വേഷണം നടത്തി. മാറിയ കാലത്തിനനുസരിച്ച് പോലീസ് അന്വേഷണ രീതി മാറ്റിയെന്നും. ഒരു ഉദ്യോഗസ്ഥന്റെയും പേര് പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും കോടതി പറഞ്ഞു.