ശുഭ്മാൻ ഗിൽ നമ്പർ 1
ദുബായ്:
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതെത്തി ഇന്ത്യയുടെ ശുഭ്മാൻ ഗിൽ.പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്നാണ് ഇന്ത്യൻ ഓപ്പണർ ഒന്നാമനായത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു വലംകൈയൻ ബാറ്ററുടേത്. ഇത് രണ്ടാം തവണയാണ് ഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ബൗളർമാരിൽ അഫ്ഗാനിസ്ഥാന്റെ റഷീദ്ഖാനെ പിന്തള്ളി ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ ഒന്നാമതായി.