നിലമ്പൂർ ശാബാ ഷെരീഫ് വധക്കേസ് ; പിന്നിലെ പോലീസ് ബുദ്ധി തെളിഞ്ഞില്ല , റിട്ടയർഡ് സബ് ഇൻസ്പെക്ടറെ വെറുതേ വിട്ടു.
നിലമ്പൂർ ശാബാ ഷെരീഫ് വധക്കേസ് ; പിന്നിലെ പോലീസ് ബുദ്ധി തെളിഞ്ഞില്ല , റിട്ടയർഡ് സബ് ഇൻസ്പെക്ടറെ വെറുതേ വിട്ടു.
മഞ്ചേരി:
കോളിളക്കം സൃഷ്ടിച്ച നിലമ്പൂർ ശാബാ ഷെരീഫ് വധക്കേസിൽ റിട്ടയർ ഡ് സബ് ഇൻസ്പെക്ടറും മുഖ്യ പ്രതിയുമായ സുന്ദരൻ സുകുമാരനെ വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ അഷറഫിനൊപ്പം ഗൂഡാലോചനയിലും തെളിവു നശിപ്പിക്കുന്നതിലും കൂടാതെ ശാബാ ഷെരീഫിനെ തടങ്കലിൽ പാർപ്പിച്ചു ഉപദ്രവിച്ചു ഒറ്റമൂലിയുടെ കൂട്ട് കണ്ടെത്തുന്നതിൽ ശിക്ഷിക്കപെട്ട മറ്റു പ്രതികൾക്ക് സഹായം നൽകിയെന്ന തുൾപെടെയുള്ള പ്രോസിക്യൂഷൻ വാദങ്ങൾ സംശയാതീതമായി തെളിയുക്കുവാൻ പ്രോസിക്യൂഷനു കഴിയാത്ത സാഹചര്യത്തിലാണ് മുൻ പോലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടത്.
പ്രതികൾക്ക് മേൽ ചുമത്തപെട്ട കൊലപാതക കുറ്റം തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപെട്ടു.
ഒന്ന്, രണ്ട്, ആറ് പ്രതികളായ ഷൈബിൻ അഷറഫ്, ഷിഹാബുദ്ധിൻ , നിഷാദ് എന്നിവർ കുറ്റകാരാണെന്നു കണ്ടെത്തിയ കോടതി ശിക്ഷാവിധി ഈ മാസം 22 നു പ്രസ്താവിക്കും.
മുൻ പോലീസ് ഉദ്യോഗസ്ഥനും ഒൻപതാം പ്രതിയുമായ സുന്ദരൻ സുകുമാരനു വേണ്ടി അഭിഭാഷകരായ പനമ്പിൽ എസ് ജയകുമാർ , ചാൾസ് വർഗീസ് അരികുപുറം, അനസ് എന്നിവർ ഹാജരായി.