അർജുനയിൽ തിളങ്ങി കേരളവും

പാലക്കാട്:
കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ നേടിയ അത് ലറ്റിക് താരം ശ്രീശങ്കറിനെ തേടി അർജുന പുരസ്കാരം കേരളത്തിലെത്തി. യാക്കര എകെജി നഗർ ശ്രീപാർവതിയിലേക്ക് അർജുന പുരസ്കാരമെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ലോങ്ജംപിൽ കുട്ടിക്കാലം മുതലുള്ള കഠിന പ്രയത്നത്തിന്റെ ഫലമാണ് ശ്രീശങ്കറിന് ലഭിച്ച പുരസ്കാരം. ശ്രീശങ്കറിന്റെ പരിശീലകൻ അച്ഛൻ എസ് മുരളിയാണ്. അർജുനപുരസ്കാരം ഇനിയുള്ള മീറ്റുകളിൽ ആവേശം പകരുമെന്ന് കുടംബം പ്രത്യാശിക്കുന്നു.
കബഡി ജീവിതമാക്കിയ ഭാസ്കരനെ തേടി ദ്രോണാചാര്യ പുരസ്കാരമെത്തി.ഭാസ്കരന്റെ ബഹുമതിയിൽ സന്തോഷിക്കുന്നത് കാസർകോട്ടെ കൊടക്കാടും, കണ്ണൂരിലെ കരിവള്ളൂരുമാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇറാനെ തോല്പിച്ച് സ്വർണ്ണ മണിഞ്ഞ പുരുഷ ടീമിന്റെ കോച്ചയിരുന്നു ഇ ഭാസ്കരൻ . 2014 മുതൽ തുടർച്ചയായി മുംബൈ ടീമിന്റെ കോച്ചും, ഇന്ത്യൻ ആർമിയുടെയും സർവീസസിന്റേയും മുഖ്യ പരിശീലകനുമായിരുന്നു ഭാസ്കരൻ. മുൻ ദേശീയ താരം കൂടിയായ ഭാസ്കരൻ ഇന്ത്യൻ ആർമിയിൽ നിന്ന് സുബേദാർ മേജറായി വിരമിച്ചിരുന്നു.

