ക്രിസ്മസ് ചന്ത ഇന്നു മുതൽ

തിരുവനന്തപുരം:
ക്രിസ്മസ് – പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സപ്ളൈകോ ഫെയർ വ്യാഴാഴ്ച 11.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഫെയറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കുന്ന ചന്ത ഡിസംബർ 30 ന് സമാപിക്കും.സബ്സിഡി – നോൺ സബ്സിഡി അവശ്യ സാധനങ്ങൾ 30% വരെ വിലക്കുറവിൽ ഫെയറിൽ നിന്ന് ലഭിക്കും. ഹോർട്ടി കോർപ്പ്, മിൽമ സ്റ്റാളുകളും ഇതോടൊപ്പമുണ്ടാകും.

