ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി
വാഷിങ്ടൺ:
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി. കഴിഞ്ഞ തെരത്തെടുപ്പിൽ ട്രംപ് പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ ക്യാപ്പിറ്റോൾ സെന്റർ ആക്രമിച്ചിരുന്നു. ഈ കലാപത്തിന് ആസൂത്രണം ചെയ്തെന്ന കേസിലാണ് കൊളറാഡോ സുപ്രീം കോടതി ട്രംപിനെ അയോഗ്യനാക്കിയത്.എന്നാൽ കൊളാറഡോയിൽ മത്സരിക്കുന്നതിൽ നിന്ന് മാത്രമാണ് ട്രംപിനെ വിലക്കിയിട്ടുള്ളതു്. 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപ് കൊളറോഡോയിൽ പരാജയപ്പെട്ടിരുന്നു. ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം കലാപത്തിന് ആസൂത്രണംനടത്തിയാൽ അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതിയിലെ മൂന്നാം വകുപ്പ് പ്രകാരം അയോഗ്യരാകും. ട്രംപിനെ അയോഗ്യനാക്കിയത് റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിരോധത്തിലാക്കി. വിധിക്കെതിരെ റിപ്പബ്ളിക്കൻ പാർട്ടി അപ്പീൽ നൽകും.