കായികരംഗത്തെ പരമോന്നത പുരസ്കാരം ബാഡ്മിന്റൺ താരങ്ങൾക്ക്
ന്യൂഡൽഹി:
കായിക രംഗത്തെ പരമോന്നത പുരസ്കാരമായ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ഇന്ത്യയുടെ ബാഡ്മിന്റൺ ജോഡികളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയ്ക്കും, ചിരാഗ് ഷെട്ടിക്കും നൽകി.ഏഷ്യൻ ഗെയിംസ് സ്വർണമടക്കം അഭിമാനകരമായ നേട്ടങ്ങൾക്കാണ് ഇത്തവണത്തെ പുരസ്കാരം. കോമൺവെൽത്ത് ഗയിംസിലും ഇവർ സ്വർണ്ണ ജേതാക്കളായിരുന്നു. 26 പേർക്ക് അർജുന അവാർഡ് നൽകി. പരിശീലകർക്കുള്ള ദ്രോണാചാര്യ ആറു പേർക്ക് നൽകി. ജനുവരി ഒൺപതിന് രാഷ്ട്രപതി ദ്രൗപതി മുർമു അവാർഡുകൾ വിതരണം ചെയ്യും.