ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊന്നു.

തിരുവനന്തപുരം :
ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ ഭിന്നശേഷിക്കാരിയായ മകൾ അനുഷ്കയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതിന് ശേഷം അമ്മ മിനി (48)ചിറയിൻകീഴ് പോലീസിൽ കീഴടങ്ങി.ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിന് ശേഷം കിണറ്റിലിട്ടുവെന്നാണ് മിനി പോലീസിനോട് പറഞ്ഞത്.ഇവർ ഇത് ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.ചൊവ്വാഴ്ച മുതൽ അമ്മയെയും മകളെയും കാണാനില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.കുടുംബക്കാർ ഇവരെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതിയും നൽകിയിരുന്നു.ഇതിനിടയിലാണ് മിനി ഇന്ന് രാവിലെ പോലീസിൽ കീഴടങ്ങിയത്.

