ഒരു രക്ഷിതാക്കളും ഇവന് പെണ്ണ് കൊടുക്കരുത് :ഗണേഷ് കുമാർ

 ഒരു രക്ഷിതാക്കളും ഇവന് പെണ്ണ് കൊടുക്കരുത് :ഗണേഷ് കുമാർ

തിരുവനന്തപുരം :

ഡോ. ഷഹനയുടെ മരണത്തിന് ഉത്തരവാദിയായ റുവൈസ്സിന് നാണമുണ്ടോയെന്നും അവന് ഒരു രക്ഷിതാക്കളും പെണ്ണ് കൊടുക്കരുതെന്നും കെ. ബി ഗണേഷ്‌കുമാർ.നമ്മുടെയെല്ലാം ചിലവിൽ സർക്കാർ മെഡിക്കൽ കോളേജിൽ പഠിച്ചവനാണ് റുവൈസ്.അവനാണ് സ്നേഹിച്ച പെൺകുട്ടിയോട് സ്ത്രീധനം ചോദിച്ചത്.ഇനി അവൻ പുറത്തിറങ്ങിയാലും രക്ഷിതാക്കളാരും അവന് പെണ്ണ് കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീധനം ചോദിക്കുന്നവരോട് നീ പോടാ എന്ന് പറയാൻ രക്ഷിതാക്കൾ പെൺ കുട്ടികളെ പഠിപ്പിക്കണമെന്നും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന കല്യാണങ്ങളിൽ പങ്കെടുക്കില്ല എന്നാണ് തന്റെയും സമുദായത്തിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.എതിർക്കുന്നവന്റെ വായടപ്പിക്കുന്ന ജനധിപത്യമാണ് പാർലമെന്റിൽ നടക്കുന്നത്.പാർലമെന്റിൽ പുകയാക്രമണത്തിന്മേൽ ചർച്ച ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത നടപടിയെപ്പറ്റിയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.നരേന്ദ്രമോദി സർക്കാർ സാമ്പത്തികമായി കേരളത്തെ ഞെരുക്കുകയാണ്.ഇവിടുത്തെ പാവപ്പെട്ടവരാണ് ഇതിന്റെ പേരിൽ ദുരിതമനുഭവിക്കുന്നത്. വയനാട്ടിൽ നിന്നും ജയിച്ച് പോയ രാഹുൽ ഗാന്ധി പോലും ഇതിനെതിരെ പാർലമെന്റിൽ ശബ്‌ദിക്കുന്നില്ലെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News