കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു

 കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം:

3.10.2023 ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു. കാറ്റഗറി 409/2023 മുതൽ 473/2023 വരെയാണ് വിവിധ ഒഴിവുകൾ. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ profile കളിലൂടെയും ഓൺ ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.അവസാന തീയതി 29.11.2023 ബുധനാഴ്ച അർദ്ധരാത്രി വരെ.

ശുചിത്വ മിഷനിൽ 185 ഒഴിവ്

കേരള സർക്കാരിന്റെ ശുചിത്വ മിഷനിൽ 185 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സെലക്ഷൻ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമാണ്. ഉയർന്ന പ്രായപരിധി 45 വയസ്സാണ്.അവസാന തീയതി നവംബർ 30. വിശദ വിവരങ്ങൾക്ക് https.//cmd.kerala.gov.in കാണുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലർക്കുമാരുടെ ഒഴിവ്

പൊതുമേഖലാ ബാങ്കായ SBI യിൽ 8283 ക്ലർക്കുമാരുടെ ഒഴിവുകൾ. കേരളത്തിൽ ആകെ 47 ഒഴിവുകളെയുള്ളൂ. പ്രായം 20-28. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഓൺ ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 7. വിശദ വിവരങ്ങൾക്ക് www.sbi.co.in എന്ന site കാണുക.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News