അണ്ടർ 19 ലോകകപ്പ് തുടങ്ങി

ജൊഹന്നാസ്ബർഗ്:
അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യ ജയത്തോടെ അരങ്ങേറി. ബംഗ്ലാദേശിനെ 84 റണ്ണിന് ഇന്ത്യ തോൽപ്പിച്ചു. ഇന്ത്യ 251/7, ബംഗ്ളാദേശ് 167. ജയിക്കാൻ 256 റൺ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലെ കാലിടറി.15-ാം ഓവറിൽ 50 റണ്ണിന് നാല് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് ഷിഹാബ് ജയിംസും ആരിഫുൾ ഇസ്ലാമും ധീരമായി പോരാടിയെങ്കിലും ഫലമുണ്ടായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റെടുത്ത ഇന്ത്യക്കായി ഓപ്പണർ ആദർശ്സിങും ക്യാപ്റ്റൻ ഉദയ് സഹരനുമാണ് ഇന്ത്യയുടെ സ്കോറുയർത്തിയത്. ബംഗ്ലാദേശിനു വേണ്ടി മറൂഫ് മൃദ്ധ അഞ്ചു വിക്കറ്റെടുത്തു. ഇന്ത്യയുടെ അടുത്ത കളി 25ന് അയർലൻഡിനെതിരെയാണ്. ഇന്ന് ന്യൂസിലാൻഡ് നേപ്പാളിനെയും ശ്രീലങ്ക സിംബാബ് വെയും നേരിടും.

