ആർഎൽവി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം.

LV രാമകൃഷ്ണനെതിരായ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വർണ വിവേചനത്തിനെതിരെ പോരാടിയ നാടാണിത്. കലാമണ്ഡലം സത്യഭാമ പരാമർശം പിൻവലിച്ച് സമൂഹത്തിനോട് മാപ്പ് പറയണം.

‘പ്രതിഭാധനനായ ശ്രീ ആർഎൽവി രാമകൃഷ്ണനെതിരെയുള്ള വർണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയം. അദ്ദേഹത്തിനെതിരായുള്ള പരാമർശങ്ങൾ കേരളീയ സമൂഹത്തിന് അപമാനം. പ്രിയ രാമകൃഷ്ണൻ അങ്ങ് സൃഷ്ടിച്ചത് മോഹിനിയാട്ടത്തിലെ പുതിയ ചരിത്രമാണ്. അങ്ങയ്ക്ക് ഐക്യദാർഢ്യം’- വീണാ ജോർജ് കുറിച്ചു.

‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’ എന്നാണ് വി ശിവൻകുട്ടി ഫോസ്ബുക്കില്‍ കുറിച്ചത്.

കലയിൽ ജാതിയോ നിറമോ.. വേര്‍തിരിവില്ല, അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാൻ ഉപയോഗിക്കരുത്: കെ. സുരേന്ദ്രൻ
