കൃത്രിമ പുൽത്തകിടിയിൽ സന്തോഷ് ട്രോഫി
ഇറ്റാനഗർ:
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ 77h വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ടർഫിൽ മത്സരം അരങ്ങേറുന്നത്. യൂലിയയിലെ ഗോൾഡൻ ജൂബിലി ടർഫ് സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും. രാജ്യാന്തര ഫുട്ബോൾ ഭരണ സമിതിയായ ഫിഫയുടെ ഉന്നത നിലവാരത്തിൽപ്പെടുന്ന സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരം.കഴിഞ്ഞ വർഷമാണ് നിർമാണം പൂർത്തിയാക്കിയതു്. ഒരേ സമയം15,000 പേർക്ക് കളി കാണാം. അരുണചൽപ്രദേശിലെ കാലാവസ്ഥയും ഭൂപ്രകൃതിയുടെ സവിശേഷതയും കണക്കിലെടുത്താണ് കൃത്രിമ പുൽത്തകിടിയുള്ള സ്റ്റേഡിയം പണി കഴിപ്പിച്ചത്.ആദ്യമായി സന്തോഷ് ട്രോഫിക്ക് ആതിഥ്യമരുളുന്ന അരുണാചൽ, മികച്ച തയ്യാറെടുപ്പാണ് ടൂർണമെന്റ് വിജയിപ്പിക്കുന്നതിനായി നടത്തുന്നത്.