കെഎസ്ആർ ടിസിയിൽ ഇനി ശമ്പളം ഒറ്റത്തവണ
തിരുവനന്തപുരം:
കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി മ്യൂഴുവൻ ശമ്പളവും നൽകാൻ സംസ്ഥാന സർക്കാർ സഹായം നൽകും. ട്രാൻസ്പോർട്ട് വിഷയത്തിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനുള്ള ക്രമീകരണം കെഎസ്ആർടിസി ഉണ്ടാക്കും. യോഗത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, ധനമന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.