കേരളത്തിൽ 2.72 കോടി വോട്ടർമാർ

തിരുവനന്തപുരം:
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വോട്ടവകാശമുള്ളത് 2,72,80,160 പേർക്കാണ്. ഇതിൽ 1,31,84,573 പുരുഷൻമാരും 1,40,95,250 സ്ത്രീകളുമാണ്. സംസ്ഥാനത്തെ 555 ബൂത്തുകൾ സ്ത്രീകൾ നിയന്ത്രിക്കും. ആകെ 25,358 ബുത്തുകളും 181 ഉപ ബുത്തുകളുമുണ്ട്. യുവാക്കൾ നിയന്ത്രിക്കുന്ന 100 ബുത്തുകളും ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന 10 ബൂത്തുകളും 2776 മാതൃകാബൂത്തുകളും ഇത്തവണത്തെ പ്രത്യകതയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 85 വയസ്സ് പിന്നിട്ട 2,49,960 പേരും 100 വയസ്സ് കവിഞ്ഞ 2999 പേരും ഇത്തവണത്തെ വോട്ടർമാരാണ്. 85 ന് മുകളിൽ പ്രായമുള്ള വോർട്ടർമാർക്കും 40 ശതമാനം വൈകല്യമുള്ളവർക്കും വീട്ടുകളിൽ വോട്ടുചെയ്യാം. മാർച്ച് 25 വരെ അപേക്ഷിക്കുന്നവർക്ക് വോട്ടുചെയ്യാൻ അവസരമുണ്ടാകും.