കേരള പൊലീസിന്റെ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം:
മഴക്കാലത്ത് വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ്.സമൂഹ മാധ്യമങ്ങളിലൂടെയാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് പരമാവധി വേഗംകുറച്ച് വാഹനം ഓടിക്കണം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചു വരുത്തും. മഴക്കാലത്തിനു മുൻപ് ടയറിന്റെ നിലവാരം പരിശോധിക്കണം.അലൈൻമെന്റും,വീൽ ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദ്ദം നിശ്ചിതഅളവിൽ നിലനിർത്തുകയും വേണം.