കോപ അമേരിക്ക: നാളെ പെറുവുമായി പോരാട്ടം

ടെക്സാസ്:
കോപ അമേരിക്ക ഫുട്ബോളിൽ നാളെ അയൽക്കാരുടെ പോരാട്ടം. മുൻചാമ്പ്യൻമാരായ ചിലിയും പെറുവും തമ്മിലാണ് കളി. കഴിത്തവർഷം അവസാനമാണ് ഹോർ ജെ ഫൊസാറ്റിയെ പെറു പരിശീലകനായി കൊണ്ടുവന്നത്.ആ ഘട്ടത്തിൽ കളിച്ച ഏഴ് കളികളിൽ ആറിലും തോൽവിയായിരുന്നു. ഫൊസാറ്റിക്ക് കീഴിൽ ടീം മാറി. നാല് കളിയിൽ മൂന്നിലും ജയം. ഇതിൽ ഒരു കളിയിൽ മാത്രം ഗോൾ വഴങ്ങി. ഇതിനു മുൻപ് അമേരിക്കയിൽ കോപ നടന്ന 2016 ൽ ചാമ്പ്യൻമാരായാണ് പെറു മുന്നേറിയത്.