നവകേരള ബസ് ബംഗളുരു റൂട്ടിൽ
തിരുവനന്തപുരം:
കോഴിക്കോടുനിന്ന് ബംഗളുരുവിലേക്ക് കെഎസ്ആർടിസി യുടെ ആഡംബര ബസ് സർവീസ് ഉടൻ തുടങ്ങും. നവകേരള ബസ്സാണ് അന്തർ സംസ്ഥാന റൂട്ടിൽ എത്തുന്നത്. ടിക്കറ്റ് നിരക്ക് നിലവിലുള്ളതി നേക്കാൾ കൂടുതലായിരിക്കും. 25 പുഷ്ബാക്ക് സീറ്റുകൾ മാത്രമാകും.ലഗേജിന് ധാരാളം സ്ഥലമുണ്ടാകും. ശുചി മുറി, ഹൈഡ്രോളിക്ക് ലിഫ്റ്റ്, വാഷ്ബെയ്സി ൻ എന്നിവ നിലനിർത്തിയിട്ടുണ്ട്. ടിവിയും മ്യൂസിക് സിസ്റ്റവുമുണ്ട്. ലഘുപാനീയവും ലഘു ഭക്ഷണവും ലഭിക്കും. അന്തർസംസ്ഥാന പെർമിറ്റ് ലഭിച്ചാലുടൻ സർവീസ് ആരംഭിക്കും. ബസിന്റെ നിറത്തിലോ, ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാനായി തയ്യാറാക്കിയിരുന്ന കസേരമാറ്റി ഇരട്ട സീറ്റാക്കി.