പ്രതിഷ്ഠ ദിനം, കേരളത്തിൽ അവധി?
അയോദ്ധ്യ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു ജനുവരി 22ന് അവധി നൽകി കൂടതൽ സംസ്ഥാനങ്ങൾ .ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് തിങ്കളാഴ്ച അവധി പ്രഖ്യപിച്ചു മുന്നോട്ട് വന്നിട്ടുള്ളത്.ഡൽഹിയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അന്നേ ദിവസം ഉച്ചകഴിഞ്ഞു 2.30വരെ അവധി അനുവദിച്ചു.കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മുംബൈ സ്റ്റോക് എക്സ്ചേഞ്ചും നാഷണൽ എക്സ്ചേഞ്ചും തിങ്കളാഴ്ച പ്രവർത്തിക്കില്ലെന്ന് ആർ ബി ഐ അറിയിച്ചിട്ടുണ്ട്.ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മാധ്യപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഗോവ, അസം, ത്രിപുര, ഒഡിഷ,പുതുശ്ശേരി, ചത്തീസ്ഖട്ട് സംസ്ഥാനങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു.കേരളത്തിൽ ഉച്ചക്ക് 2.30വരെ പൊതു അവധി പ്രഖ്യാപിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടായിരുന്നു, അനുകൂല തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല.