മെഡിക്കൽ കോളേജിൽ അഭിമുഖം

തിരുവനന്തപുരം:
മെഡിക്കൽ കോളേജിൽ ഡെർമറ്റോളജി, ജനറൽ സർജറി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. ഡെർമറ്റോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം 23നും, ജനറൽ സർജറി വിഭാഗത്തിൽ 28നും പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11ന് നടക്കും. താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളും ബയോഡാറ്റായും സഹിതം ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 0471 2528855,2528055 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.