എന്റെ അമ്മയെന്ന് കേൾക്കുമ്പോൾ ഭൂമുഖത്തെ വിടെയുമുള്ള ഭൂരിപക്ഷം മലയാളി ചലച്ചിത്ര പ്രേക്ഷകരുടെയും മനസിൽ വിരിയുന്ന മുഖം എന്റെ കവിയൂർ പൊന്നമ്മയുടെ താണെന്ന് നടൻ മോഹൻലാൽ. ഒരു പക്ഷെ, സിനിമയിൽ അവർ അമ്മ വേഷങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുണ്ടാവുക എന്റെ അമ്മയായിട്ടാകുമെന്ന് മോഹൻലാൽ ഓർക്കുന്നു. ഒരിക്കൽ തിരുവനന്തപുരത്തെ ഉൾപ്രദേശത്ത് മുറുക്കാൻ വാങ്ങാൻ കാർ നിർത്തിയപ്പോൾ ആളുകൾ ചുറ്റും ഓടിക്കൂടി മോഹൻലാലിന്റെ അമ്മയെന്ന് വിളിച്ചത് തെല്ല് ഫലിതത്തോടെ വിവരിക്കുകയുണ്ടായി. എന്റെ അമ്മ ശാന്തകുമാരിക്കും കവിയൂർ പൊന്നമ്മ എന്റെ അമ്മവേഷം ചെയ്യുന്നത് കാണാനായിരുന്നു ഏറെ ഇഷ്ടമെന്നതാണ് വാസ്തവമെന്നും മോഹൻലാൽ .പൊന്നമ്മുടെ മരണം താങ്ങാവുന്നതിലപ്പുറമാണെന്ന് മോഹൻലാൽ.