വനിതാ കമ്മീഷന്റെ മാധ്യമ പുരസ്കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം:
വനിതാ കമ്മീഷന്റെ മാധ്യമപുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, വിഷ്വൽ മീഡിയ മലയാളം മികച്ച ഫീച്ചർ, മികച്ച ഫോട്ടോഗ്രാഫി, മികച്ച വീഡിയോ ഗ്രാഫി എന്നിങ്ങനെ ആറു വിഭാഗങ്ങളിലാണ് പുരസ്കാരം. വ്യത്യസ്ത മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങൾ, നേരിടുന്ന പ്രശ്നങ്ങൾ,പ്രതിസന്ധികളെ തരണം ചെയ്തവർ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോകളും ഫോട്ടോകളുമാണ് പരിഗണിക്കുന്നത്. ജേതാക്കൾക്ക് 20,000 രൂപയും പ്രശസ്തിപത്രവും നൽകും.പത്രത്തിന്റെ മുഴുവൻ പേജും, ഫോട്ടോയുടെ നാല് പകർപ്പും ന്യൂസ് എഡിറ്റർ/റസിഡന്റ് എഡിറ്റർ/ചീഫ് എഡിറ്ററിന്റെ സാക്ഷ്യപത്രത്തോടൊപ്പം ഫെബ്രുവരി 5 നകം ലഭിക്കണം. വിലാസം: മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പട്ടം പാലസ് പിഒ തിരുവനനന്തപുരം -04.

