സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരം എം മുകുന്ദന്
തിരുവനന്തപുരം:
സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2021 ലെ ഐ വി ദാസ് പുരസ്കാരം എം മുകുന്ദന്.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെങ്കലശിൽപ്പവുമാണ് പുരസ്കാരം. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്കാരത്തിന് ഇയ്യങ്കോട് ശ്രീധരനും അർഹനായി. 50,000 രുപയും പ്രശസ്തി പത്രവും വെങ്കല ശിൽപ്പവുമാണ് പുരസ്കാരം. 50 വർഷം പൂർത്തിയാക്കിയ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ എം എസ് പുരസ്കാരത്തിന് വർക്കല മൂങ്ങോട് പേരേറ്റിൽ ശ്രീ ജ്ഞാനോദയം സംഘം അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വെങ്കല ശിൽപ്പവുമാണ് പുരസ്കാരം. 2021 ലെ വിവിധ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചതെന്ന് കൗൺസിൽ പ്രസിഡന്റ് ഡോ.കെ വി കുഞ്ഞികൃഷ്ണനും സെക്രട്ടറി വി കെ മധുവും ആറിയിച്ചു.