ഹോളിവുഡ് നടൻ ഡോണാൾഡ് സതർലൻഡ് അന്തരിച്ചു

 ഹോളിവുഡ് നടൻ ഡോണാൾഡ് സതർലൻഡ് അന്തരിച്ചു

ഫ്ളോറിഡ:

         ഹോളിവുഡിലെ വിഖ്യാത നടൻ ഡോണാ ൾഡ് സതർലൻഡ് അന്തരിച്ചു. 88 വയസ്സായ അദ്ദേഹം മിയാമിയിലെ വീട്ടിലാണ് വ്യാഴാഴ്ച അന്തരിച്ചത്. ദീർഘനാളായി അസുഖബാധിതനായിരുന്നു. മകൻ കിഫർ സതർലൻഡ് ഇൻസ്‌റ്റാഗ്രാമിലൂടെയാണ് മരണവിവരം അറിയിച്ചത്. ഗ്രാമിയ ടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അ ആറുപതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിൽ ഇരുനൂറിനടുത്ത് സിനിമകളിൽ അഭിനയിച്ചു. 1967ൽ ദ ഡേട്ടി ഡസൻ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടക്കകാലത്ത് കെല്ലിസ് ഹീറോസ്, ക്യൂട്ട്, ഡോണ്ട് ലുക്ക് നൗ എന്നീ സിനിമ കളിലും മികച്ച അഭിനയം കാഴ്ച വച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News