ബൈഡൻ പിന്മാറിയേക്കും

വാഷിങ്ടൺ:

          അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജോബൈഡൻ പിന്മാറിയേക്കുമെന്നാണ് സൂചന. ബൈഡൻ മത്സരിച്ചാൽ ജയ സാധ്യത കുറവാണെന്ന നിലപാടിലാണ് മുൻപ്രസിഡന്റ് ബറാക്ക് ഒബാമ ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കൾ.ഇതോടെയാണ് ബൈഡൻ പിന്മാറാൻ തീരുമാനിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടായേക്കും. വൈസ് പ്രസിഡന്റ് കമല ഹാരിസിന് പകരം സ്ഥാനാർഥിയാകാനാണ് സാധ്യത.പ്രചാരണത്തിൽ തുടക്കം മുതൽ ബൈഡൻ പിന്നിലായി. കോവിഡ് ബാധിതനായി ഡെലവോയിലെ വീട്ടിൽ സമ്പർക്ക വിലക്കിലാണ് ബൈഡൻ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News