അണ്ടർ 20: ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ
ന്യൂഡൽഹി:
ഇന്തോനേഷ്യയിൽ നടക്കുന്ന ചതുർരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ അണ്ടർ 20 ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ബിബി തോമസ് പരിശീലിപ്പിക്കുന്ന 23 അംഗടീമിൽ മൂന്ന് മലയാളികൾ ഇടം പിടിച്ചു. മുന്നേറ്റത്തിൽ എസ് സുജിൻ,പ്രതിരോധത്തിൽ അഫിൻമോൻ ബൈജു, ഗോൾകീപ്പർ അൽസാബിത് സുലൈമാൻ എന്നിവരാണ് ടീമിലെത്തിയത്. 24ന് സിറിയയെയും 27ന് ജോർദാനെയും നേരിടും. 30ന് ഇന്തോനേഷ്യയാണ് എതിരാളി.