രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് ആദ്യ വനിത അധ്യക്ഷ

ഏതൻസ്:
ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അധ്യക്ഷസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുന്നു. സിംബാബ് വേയുടെ മുൻ ഒളിമ്പിക്സ് ജേത്രിയായ നീന്തൽ താരം കിർസ്റ്റി കൊവെൻട്രി വോട്ടെടുപ്പിൽ ആദ്യറൗണ്ടിൽ വിജയിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കക്കാരി കൂടിയാണ് കൊവെൻട്രി. സിംബാബ് വേയിലെ കായിക മന്ത്രിയായിരുന്ന കൊവെൻട്രി അടക്കം ഏഴുപേരാണ് തോമസ് ബാകിന് പിൻഗാമിയാകാൻ രംഗത്തുണ്ടായിരുന്നത്. ജൂൺ 23 ന് പുതിയ പ്രസിഡന്റ് ചുമതലയേൽക്കും. എട്ട് വർഷമാണ് കാലാവധി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News