ശബരിമല നട അടച്ചു

പത്തനംതിട്ട:
മണ്ഡല, മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. രാവിലെ 6.30 നാണ് നട അടച്ചത്. തിരുവാഭരണസംഘം തിരുവാഭാരണ പേടകങ്ങളുമായി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങി. പൂജകൾക്കുശേഷം ഹരിവരാസനം ചൊല്ലി നടയടച്ച് മേൽശാന്തി താക്കോൾക്കക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകൾക്കുശേഷം ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ താക്കോൾക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ് ഏറ്റുവാങ്ങി. 23ന് തിരുവാഭരണസംഘം പന്തളത്ത് എത്തിച്ചേരും.