ശ്രീകല ഇന്ത്യയെ നയിക്കും
കൊച്ചി:
ദക്ഷിണേഷ്യൻ ബാസ്കറ്റ്ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ വനിതാ ടീമിനെ കെഎസ്ഇബിയിലെ ആർ ശ്രീകല നയിക്കും. അനീഷാ ക്ലീറ്റസ്, സൂസൻ ഫളോറന്റീന എന്നിവരാണ് മറ്റ് മലയാളികൾ.ഖത്തറിൽ നടക്കുന്ന ഫിബ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ പുരുഷ ടീമിൽ തമിഴ്നാടിനെ പ്രതിനിധീകരിക്കുന്ന ഏക മലയാളി താരം പ്രണവ് പ്രിൻസുണ്ട്.