വിമാനംവൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം,സൗദിഅറേബ്യയില്‍ പുതിയനിയമം.

സൗദിഅറേബ്യയില്‍ വിമാനം വൈകിയാല്‍ വിമാനക്കബനി യാത്രക്കാര്‍ക്ക് വന്‍തുക
നഷ്ടപരിഹാരം നല്‍കണം ഈ നിയമം രാജ്യത്ത് ഇന്നുമുതല്‍ നടപ്പില്‍വരുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു,
യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലേക്കാണ് ഈശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു.
എന്തെങ്കിലുംകാരണത്താല്‍ വിമാനം റെദ്ദാക്കപ്പെടുകയോ പുറപ്പെടാന്‍ കലതാമസമുണ്ടാകുകയോ ചെയ്താല്‍ വിമാന റ്റിക്കറ്റിന്‍റെ 150 മുതല്‍ 200 ശതമാനംവരെ തുക യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി വിമാനക്കംബനികള്‍ നല്‍കണമെന്നുള്ളതാണ് മറ്റൊന്ന്. യാത്രക്കിടെ ലഗേജുകള്‍ നഷ്ടപ്പെട്ടാല്‍ 6568 സൗദി റിയാലോ 6432 ദിര്‍ഹമോ നഷ്ടപരിഹാരം ലഭിക്കും. ഇനി ലഗേജുകള്‍ക്ക് കേടുപാടംകളുണ്ടായാല്‍ അപ്പോഴും വിമാനക്കബനി നഷ്ടപരിഹാരം നല്‍കണം. ഹജ്ജുപോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും ഈ നിയമങ്ങള്‍ ബാധകമായിരിക്കും പ്രത്യേക പരിചരണങ്ങള്‍ ആവശ്യമായയാത്രക്കാര്‍ക്ക് നല്കുന്നസഹായം, റ്റിക്കറ്റ്ബോഡിംഗ് ,ലഗേജ് കൈയ്കാര്യം ചയ്യല്‍ തുടങ്ങി വിമാനയാത്രയുമായി ബന്ധപ്പെട്ട സമഗ്രമേഘലകളും സ്പര്‍ശിച്ചൂകൊണ്ടാണ് സൗദിസര്‍ക്കാരിന്‍റെപുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന് സൗദിജനറല്‍അതോറിറ്റി ഓഫ് സിവില്‍ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

