ശബരിമലയിൽ തീർഥാടക പ്രവാഹം

ശബരിമലയിൽ തീർഥാടക പ്രവാഹം
ശബരിമല:
മണ്ഡല പൂജ അടുത്തതോടെ ശബരി മലയിൽ തിരക്കേറി. വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ 54,510 പേർ മല കയറി. നടപ്പന്തലിലും ഫ്ലൈ ഓവറിലെ ക്യൂ കോംപ്ളക്സിലും തീർഥാടക നിരയാണ്. വിവിധ ഇടത്താവളങ്ങളിൽ തീർഥാടക വാഹനങ്ങൾ തടയുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കുറയുന്നതിനനുസരിച്ചാണ് നിലയ്ക്കലേക്ക് വാഹനങ്ങൾ കടത്തിവിടുന്നതു്. ക്യൂ നിൽക്കുന്ന അയ്യപ്പ ഭക്തർക്ക് ചുക്കു വെള്ളവും ലഘു ഭക്ഷണവും നൽകുന്നുണ്ട്. തീർത്ഥാടകർ സന്നിധാനത്ത് തങ്ങാതെ പമ്പയിലേക്ക് ഇറക്കി വിടാനുള്ള ക്രമീകരണവും പൊലീസ് നടത്തുന്നുണ്ട്. മണ്ഡല പൂജവരെയുള്ള വെർച്വൽ കൂ ബുക്കിങ് പൂർത്തിയായി.

