അടിമാലിയിൽ ആനകൾ കുളത്തിൽ വീണു

അടിമാലിയിൽ ആനകൾ കുളത്തിൽ വീണു
അടിമാലി:
നേര്യമംഗലം എളംബ്ലാശ്ശേരി അഞ്ചു കോടി സെറ്റിൽമെന്റ് കോളനിയിൽ പിടിയാനയും കുട്ടിയാനയും കുളത്തിൽ വീണു. കോളനി നിവാസികൾക്ക് കുടിവെള്ളത്തിനായി കുഴിച്ച കുളത്തിലാണ് ആനകൾ വീണതു്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നേര്യമംഗലം വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.ജെസിബി യുടെ സഹായത്തോടെ ആനകളെ രക്ഷപ്പെടുത്തി.

