സെഞ്ച്വറി തികച്ച് സഞ്ജു സാംസൺ

സെഞ്ച്വറി തികച്ച് സഞ്ജു സാംസൺ
പാൾ:
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രാജ്യാന്തര ക്രിക്കറ്റിൽ സഞ്ജു സാംസൺ തിളങ്ങി.അതോടെ ഇന്ത്യയ്ക്ക് 78 റൺ വിജയം. 114 പന്തിൽ 108 റണ്ണാണ് സജ്ജു നേടിയതു്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മികച്ചതല്ലായിരുന്നു.ബാറ്റിങ് ദുഷ്ക്കരമായ പിച്ചിൽ തകർപ്പൻ പ്രകടനമായിരുന്നു സഞ്ജുവിന്റേത്. പാളിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സഞ്ജുവിന്റെ ബാറ്റ് ആകാശം തൊട്ടു. പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെട്ട താരമായിരുന്നു സഞ്ജു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോഴും ക്രിക്കറ്റിൽ സഞ്ജു സ്ഥിരത കാട്ടുന്നില്ലെന്നായിരുന്നു വിമർശനം. അവസാന ഓവറുകളിൽ റിങ്കുസിങ് തകർത്തടിച്ചതോടെ ഇന്ത്യയുടെ വിജയം ഉറപ്പായി.