ചൈനീസ് കപ്പൽ ഷെൻഹുവ 15 വിഴിഞ്ഞത്ത് നിന്നും മടങ്ങുന്നു
ചൈനയിൽനിന്നും കൊണ്ട് വന്ന രണ്ട് ക്രൈനുകളും വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു .രണ്ട് ക്രൈനുകളും ക്രെയിൻ യാർഡിലെ റെയിലിൽ സ്ഥാപിക്കുവാൻ കഴിഞ്ഞു . ബർത്തിനടുത്ത് ശക്തമായ തിരയടിക്കുന്നതിനാൽ ഇന്നലെ ക്രെയിൻ ഇറക്കാനുള്ള ശ്രമം രണ്ടുതവണയാണ് പരാജയപ്പെട്ടത്. കാലാവസ്ഥ അനുകൂലമായതോടെ രണ്ടാമത്തെ യാഡ് ക്രെയിൻ ഇറക്കാൻ രാവിലെ ശ്രമം തുടങ്ങിയിരുന്നു.
ഇനി ഇറക്കാനുള്ളത് നൂറ് മീറ്ററോളം നീളമുള്ള ഷിപ്പ് ടു ഷോർ ക്രയിനാണ്.കടൽ ശാന്തമായാൽ വെള്ളിയാഴ്ചക്കുള്ളിൽ ക്രയിനുകൾ യാഡിൽ സ്ഥാപിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇന്നലെ ചൈനീസ് കപ്പൽ ചൈനയിലേക്ക് മടങ്ങേണ്ടതായിരുന്നു.എത്ര ദിവസം താമസിക്കുന്നുവോ അത്രയും ദിവസം ചൈനീസ് കമ്പനിക്ക് അദാനി പോർട്സ് 20 ലക്ഷം രൂപയോളം പിഴ നൽകേണ്ടി വരും.