കനത്ത മഴ: താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി

നെടുമങ്ങാട്: തിമിർത്ത് പെയ്ത മഴയിൽ കുറ്റിച്ചൽ,കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൽ വെള്ളത്തിനടിയിലായി. നെയ്യാർ ഡാമിൽ അര മീറ്ററിലധികം വെള്ളം ഉയർന്നു. വൈകിട്ടോടെ 83.9 ഘനമീറ്റർ വെള്ളം നെയ്യാർഡാമിൽ ഒഴുകിയെത്തി. കോട്ടൂർ, ഉത്തരം കോട് മേഖലകളിൽ കനത്ത വെള്ളക്കെട്ടുണ്ടായി. ശക്തമായ മഴയെ തുടർന്ന് തിരുവനനന്തപുരം – ചെങ്കോട്ട പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നെടുമങ്ങാട് – പാലോട് റോഡിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമായി. വാമനപുരം നദിയുടേയും കിള്ളിയാറിന്റേയും പ്രധാന കൈവഴികളായ തോടുകളെല്ലാം കര കവിഞ്ഞു.

