പലസ്തീൻ ജനതയ്ക്ക് ഭാരതത്തിന്റെ സഹായ ഹസ്തം

ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി ഒരു IAF C-17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നു
യുദ്ധ കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പലസ്‌തീൻ ജനതയ്ക്ക് ഭാരതം സഹായം എത്തിക്കും. ദുരിതബാധിതർക്കുള്ള മരുന്നും, അവശ്യ സാധനങ്ങളുമായി ആദ്യ വിമാനം പലസ്തീനിലേക്ക് പുറപ്പെട്ടു. ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമാണ് അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്സിൽ പോസ്റ്റ് ചെയ്തു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് സാധനങ്ങൾ പലസ്തീനിലേക്ക് അയക്കുക.

“പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി ഒരു IAF C-17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് സാധനങ്ങൾ പലസ്തീനിലേക്ക് അയക്കുക. അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ, മറ്റ് ആവശ്യമായ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു”- അരിന്ദം ബാഗ്ചി എക്സിൽ പോസ്റ്റ് ചെയ്തു.
