അണ്ടർവാല്യൂവേഷന് സെറ്റിൽമെന്റ് കമ്മീഷൻ
തിരുവനന്തപുരം:
അണ്ടർവാല്യൂവേഷൻ കേസുകൾ തീർപ്പാക്കാൻ പുതിയ സെറ്റിൽമെന്റ് കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവായി.ഇതിനായി ജില്ലാ തലത്തിൽ സെറ്റിൽമെന്റ് കമ്മീഷനുകൾ രൂപീകരിക്കും. 2025 മാർച്ച് 31 വരെയാണ് ഇതിന്റെ കാലാവധി. ജില്ലകളിൽ രജിസ്ട്രാർ മാർ ജില്ലാ ചെയർമാൻമാരാകും. ഒരു മാസത്തിനുള്ളിൽ ബാക്കിത്തുക അടയ്ക്കാൻ നോട്ടീസ് നൽകും. തീർപ്പാകാത്ത കേസുകളിൽ റവന്യൂ റിക്കവറി നടപടികളിലൂടെ തുക ഈടാക്കും. 1986 മുതൽ 2017 മാർച്ച് വരെ ആധാരങ്ങളിൽ വില കുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടു ചെയ്ത കേസുകൾ ഫലപ്രദമായി തീർപ്പാക്കുകയാണ് ലക്ഷ്യം.