ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിന് തുടക്കം
തിരുവനന്തപുരം:
അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐഐഐഎംഎഫ്) മൂന്നാം പതിപ്പിന് വെള്ളിയാഴ്ച തുടക്കം. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും ലേസി ഇൻഡി മാഗസിനും ചേർന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേങ്കിൽ 24 വരെയാണ്. ആറു രാജ്യങ്ങളിൽ നിന്നായി 17 മ്യൂസിക് ബാൻഡുകൾ മേളയിൽ പങ്കെടുക്കുമെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി യു പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലൈവ് മ്യൂസിക്, അർട്സ് ആൻഡ് ക്രാഫ്റ്റ്സ്, ഓൺ സൈറ്റ് ക്യാമ്പിങ്, ശിൽപ്പശാലകൾ തുടങ്ങിയവ ഉണ്ടാകും