ഒക്ടോബറിലെ ക്ഷേമ പെൻഷൻ ഈയാഴ്ച നൽകും

തിരുവനന്തപുരം:
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് 1600 രൂപവീതം ഈയാഴ്ച ലഭിക്കും. 26.62 ലക്ഷംപേരുടെ അക്കൗണ്ടിൽ തുകയെത്തും. ബാക്കി 35.38 ലക്ഷംപേർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കും. ആകെ 62 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക. സാമ്പത്തികപ്രയാസങ്ങൾക്കിടയിലും ക്ഷേമ പെൻഷൻ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ക്ഷേമ പെൻഷനുള്ള പണത്തിന്റെ 98 ശതമാനവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്ര വിഹിതത്തിൽ 2023 ജൂലൈ മുതലുമുള്ള 375.57 കോടി രൂപ സെപ്തംബർ വരെ കുടിശ്ശികയുമാണ്.